ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; ഭേദഗതി ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഭേദഗതി ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഡോ. വന്ദന ദാസിന്റെ കൊലപാതകം നീറ്റലായി നില്‍ക്കുന്നതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഓരോ ജീവനും വിലപ്പെട്ടതാണ്. അത് സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

also read- മിന്നുമണിക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം

ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഭേദഗതി ബില്ല്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്കും ഇനി നിയമ പരിരക്ഷ ലഭിക്കും.

also read- നെന്മാറയിൽ ഓടികൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് കത്തി നശിച്ചു

ആരോഗ്യ പ്രവര്‍ത്തകരെ അസഭ്യം പറയലും അധിക്ഷേപിക്കലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഏഴ് വര്‍ഷം വരെയുള്ള തടവാണ് ഉയര്‍ന്ന ശിക്ഷ. രോഗികളോട് ആരോഗ്യ പ്രവര്‍ത്തകരും മാന്യമായി പെരുമാറണമെന്ന് കെ ബി ഗണേഷ് കുമാറും കെ ശാന്തകുമാരിയും പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുണ്ടായ മോശം അനുഭവം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. ബില്ലില്‍ ധനകാര്യ മെമ്മോറാണ്ടം പൂര്‍ണമല്ലെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു. രമേശ് ചെന്നിത്തലയുടെ ക്രമ പ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഈ നിയമസഭാ സമ്മേളനത്തില്‍ പാസാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News