ടിക് ടോക്കിനു പൂട്ടിടാൻ അമേരിക്ക; നിരോധിക്കാനുള്ള ബില്‍ പാസാക്കി

ടിക് ടോക്കിനെ നിരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റിന് അധികാരം നൽകുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് നിരോധിക്കാനുള്ള അധികാരമാണ് പുതിയ നിയമം പ്രസിഡന്‍റിന് നൽകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക്ക് ടോക് ലഭിക്കില്ല. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ നിയമം പ്രാബല്യത്തിലാവും.

ALSO READ: ‘മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുകയാണ് മലയാളം, അസൂയയോടെ ഞാന്‍ അത് സമ്മതിക്കുന്നു’; രാജമൗലി

ചൈനീസ് കമ്പനി ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ മാതൃകമ്പനി. ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ ബൈറ്റ് ഡാൻസ് തയ്യാറായില്ലെങ്കിൽ സോഷ്യൽമീഡിയയെ അമേരിക്കയിൽ നിരോധിക്കാനാണ് സാധ്യത. നേരത്തെ സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയിരുന്നു.

ALSO READ: കൊഴിഞ്ഞ് പോക്ക് തുടരുന്നു; കോൺഗ്രസ് നേതാവ് അജിതകുമാരി ബിജെപിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News