‘Nothing Is Impossible’, ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക; ആവേശ ജയം സൂപ്പർ ഓവറിൽ: വീഡിയോ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ആവേശകരമായ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന സുരക്ഷിതമായ സ്കോർ നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിംഗില്‍ ഞെട്ടിച്ചുകൊണ്ട് യുഎസ് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്തി.

Also Read: ‘ഒമാനെ തകർത്ത് ഓസീസ്’, ലോകകപ്പിലെ പത്താം മത്സരത്തില്‍ നടന്നത് ചരിത്ര മുഹൂർത്തം

തുടർന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. 19 റണ്‍സ് വിജലക്ഷ്യമാണ് പാകിസ്താനെതിരെ യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രം എടുക്കാൻ സാധിച്ചുള്ളൂ. ഇതോടെ ലോക ചമ്പ്യാന്മാരെ അട്ടിമറിച്ച ടീം എന്ന നേട്ടം അമേരിക്ക സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News