കഞ്ചാവ് കൈവശംവെച്ചു; സൂപ്പര്‍ മോഡല്‍ ജീജി ഹദീദ് അറസ്റ്റില്‍

കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന് അമേരിക്കന്‍ സൂപ്പര്‍ മോഡല്‍ ജീജി ഹദീദ് അറസ്റ്റില്‍. കെയ്മന്‍ ഐലന്റിലെ ഓവന്‍ റോബര്‍ട്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ജീജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ പത്തിനാണ് സംഭവം നടന്നത്.

Also Read- ‘ആര്‍എസ്എസിന്റേത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎം

സ്വകാര്യ ജെറ്റില്‍ സുഹൃത്തിനൊപ്പമാണ് മോഡല്‍ ദ്വീപിലെത്തിയത്. ഹദീദിന്റെ ലഗേജില്‍ നിന്ന് കഞ്ചാവും അതുപയോഗിക്കുന്ന പാത്രങ്ങളും കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയത ജീജിയേയും സുഹൃത്തിനേയും പ്രിസണര്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഇവരെ പിന്നീട് ആയിരം രൂപ പിഴയൊടുക്കി ജാമ്യത്തില്‍ വിട്ടയച്ചു.

Also Read- കര്‍ണാടകയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവം; 10 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

മെഡിക്കല്‍ ലൈസന്‍സോടെ ന്യൂയോര്‍ക്കില്‍ നിന്ന് നിയമപരമായി വാങ്ങിയതാണ് കഞ്ചാവെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 2017 മുതല്‍ മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് ഉപയോഗം അനുമതിയുള്ള സ്ഥലമാണ് കരീബിയന്‍ ഐലന്റായ കെയ്മാന്‍. വിട്ടയച്ചിന് പിന്നാലെ ദ്വീപില്‍നിന്നുള്ള ചിത്രങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News