കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക.കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും യുഎസ് വ്യക്തമാക്കി.
ALSO READ: ‘അവരെ ഭയം മൂടിയിരിക്കുന്നു…’ – ഗസ്സയുടെ അവസ്ഥ സങ്കൽപ്പിക്കാനാവാത്തതെന്ന് റെഡ് ക്രസന്‍റ് മേധാവി
നിജ്ജര്‍ വധക്കേസില്‍ അന്വേഷണത്തില്‍ കാനഡക്കെതിരെ ഇന്ത്യ വിമര്‍ശനം ഉയർത്തിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാനഡ സര്‍ക്കാര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു. കാനഡയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്തു വിമർശിച്ചിരിക്കുകയാണ് വിദേശമന്ത്രാലയം. ഇന്ത്യയെ കരിവാരി തേക്കാനുള്ള നീക്കമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നതെന്നും വിദേശമന്ത്രാലയം പറഞ്ഞു. ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും കാനഡ പൗരത്വം നല്‍കി. ഇവരെ വിട്ടു കിട്ടണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here