ടെക്‌സസിൽ വാഹനാപകടം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

TEXAS ACCIDENT

യുഎസ്സിലെ ടെക്‌സസിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു.  ആര്യൻ രഘുനാഥ്‌, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല, ദർശിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച എസ്യുവിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് വന്നിടിച്ച് തീപിടിക്കുകയായിരുന്നു. നാലുപേരും കാർപൂളിംഗ് ആപ് വഴി കണക്ട് ചെയ്താണ് സഞ്ചാരം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

ALSO READ: അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; ആലത്തൂര്‍ എസ്‌ഐക്കെതിരെ കോടതിയലക്ഷ്യ നടപടി

ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറൂഖും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ്. അമ്മാവനെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ദർശിനി വാസുദേവൻ.

ALSO READ: പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

മരിച്ച ആര്യൻ രഘുനാഥ്‌, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല എന്നിവർ ആന്ധ്രാ പ്രദേശ് സ്വദേശികളും ദർശിനി വാസുദേവൻ തമിഴ്‌നാട് സ്വദേശിയുമാണ്. ഇവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ ഡിഎൻ എ പരിശോധന അടക്കം നിലവിൽ നടന്നുവരികയാണ് എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News