അമേരിക്കന്‍ നടനും സംവിധായകനുമായ മൈക്ക് നസ്ബാം അന്തരിച്ചു

100 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ നടനും സംവിധായകനുമായ മൈക്ക് നസ്ബാം അന്തരിച്ചു.
വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ചിക്കാഗോയിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്.
നാടകങ്ങളിലൂടെ ശ്രദ്ധേയനായ മൈക്ക് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.ഫീല്‍ഡ് ഓഫ് ഡ്രീംസ്, മെന്‍ ഇന്‍ ബ്ലാക്ക് തുടങ്ങിയവയാണ് മൈക്കിന്റെ പ്രധാന ചിത്രങ്ങള്‍.

ALSO READ ;ഡോ. സണ്ണി മണിച്ചിത്രപ്പൂട്ടിട്ട് മലയാളികളെ പൂട്ടിയിട്ട് മൂന്ന് പതിറ്റാണ്ട്

അഞ്ച് പതിറ്റാണ്ടോളം നാടകത്തില്‍ നിറഞ്ഞുനിന്ന താരം അഭിനയ ജീവിതം ആരംഭിക്കുന്നത് 40ാം വയസിലാണ്.അതിനാല്‍ രാജ്യത്തെ ഏറ്റവും പ്രായംചെന്ന നടന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1923 ലായിരുന്നു മൈക്ക് നസ്ബാമിന്റെ ജനനം. 2017ല്‍ ഒരു നാടകത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ വേഷത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News