അമേരിക്കയുടെ ആക്രമണം യെമനിലും; വ്യോമാക്രമണം കടുപ്പിച്ചു

ഇറാഖിനും സിറിയയ്ക്കും പിന്നാലെ യെമനിലും വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. മുപ്പത്തിയഞ്ചോളം ഹൂതി ശക്തി കേന്ദ്രങ്ങളിലാണ് അമേരിക്കയും ബ്രിട്ടനും ആക്രമണം വര്‍ധിപ്പിച്ചത്. അമേരിക്ക ബദ്ധശത്രുവായ കണക്കാക്കുന്ന സായുധ സംഘങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഈ സംഘങ്ങള്‍ക്ക് ഇറാന്‍ പിന്തുണയുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്.

ALSO READ:  കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ആക്രമണത്തില്‍ ഹൂതികളുടെ റഡാര്‍ കേന്ദ്രങ്ങള്‍ തകര്‍ന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞാഴ്ച ജോര്‍ദാന്‍ സിറിയ അതിര്‍ത്തിയില്‍ ഇറാന്‍ സംഘം നടത്തിയ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ALSO READ:  സാമൂഹ്യ പെന്‍ഷന്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കും: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ഇറാഖിലെയും സിറിയയിലെയും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ പല തവണ ഇറാന്‍ സംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു. ഇതോടെ അമേരിക്ക ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇറാഖിലും സിറിയയിലും 85 കേന്ദ്രങ്ങളിലായി യുഎസ് സേന നടത്തിയ ആക്രമണത്തില്‍ നാല്പതിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News