ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് 17 ലക്ഷത്തിന്റെ അമേരിക്കന്‍ അവാര്‍ഡ്

ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് 17 ലക്ഷത്തിന്റെ അമേരിക്കന്‍ അവാര്‍ഡ്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പൊള്ളോക്ക് ക്രാസ്‌നര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അന്തര്‍ദേശീയ റിസര്‍ച്ച് ഗ്രാന്റിന് പ്രശസ്ത മലയാളി ചിത്രകാരന്‍ പ്രദീപ് പുത്തൂര്‍ അര്‍ഹനായി. ഇരുപതിനായിരം യുഎസ് ഡോളര്‍ അതായത് 17 ലക്ഷം രൂപയാണ് ആണ് അവാര്‍ഡ് തുക. പ്രശസ്ത അമേരിക്കന്‍ അബ്‌സ്ട്രാക്റ്റ് എക്‌സ്പ്രഷനിസ്റ്റ് ചിത്രകാരന്‍ ജാക്‌സണ്‍ പൊള്ളോക്കിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഗ്രാന്റ്. പ്രദീപ് കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയാണ്. പ്രശസ്ത അമേരിക്കന്‍ ചിത്രകാരന്‍ അഡോള്‍ഫ് ഗോറ്റ്ലീബിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഗോറ്റ്ലീബ് പുരസ്‌ക്കാരവും പ്രദീപിന് ലഭിച്ചിരുന്നു. ഈ പുരസ്‌ക്കാരം രണ്ടുതവണ നേടുന്ന ഏഷ്യയിലെ ആദ്യത്തെ ചിത്രകാരനാണ് പ്രദീപ് പുത്തൂര്‍.

Also read:‘സുഹൈല്‍’ ഉടന്‍ എത്തും; ജിസിസി രാജ്യങ്ങളില്‍ കനത്ത ചൂടിന് ആശ്വാസമാകും

ന്യൂയോര്‍ക്കില്‍നിന്നും രണ്ടുതവണ ജാക്സണ്‍ പൊള്ളോക്ക് ഫെലോഷിപ്പ്, ലണ്ടനില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ ഓവര്‍സീസ് ലീഗ് അവാര്‍ഡ്, സംസ്ഥാന ലളിതകല അക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള പ്രദീപിനെ ഇറ്റലി ഫ്ളോറന്‍സ് ബിനാലെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. പ്രദീപിന്റെ കലാജീവിതത്തെ ആസ്പദമാക്കി ബിബിസി ലണ്ടന്‍ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്നും പരസ്യകലയില്‍ റാങ്കോടുകൂടി പാസായശേഷം കുറേക്കാലം അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ധാരാളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപിന്റെ പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഈ വര്‍ഷം ലണ്ടനില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News