പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.
ALSO READ:ഭിന്നശേഷി കുടുംബങ്ങൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതി
കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും ഫാര്‍മസ്യൂട്ടിക്കല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലയിലെ 200 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് കാറ്റലിസ്റ്റ് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ALSO READ:നവകേരള സദസ്; കോട്ടയം ജില്ലയില്‍ ലഭിച്ച നിവേദനങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ അടിയന്തര നടപടികളായി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലയിലെ 200 പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് കാറ്റലിസ്റ്റ് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍. ക്ലിനിക്കല്‍ റിസര്‍ച്ച് ചെയ്യുന്ന സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്ക് ഗവേഷണങ്ങളുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് കാറ്റലിസ്റ്റ് സഹായിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രധാനമേഖലയായി കണ്ടുവരുന്ന നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സമന്വയം സാധ്യമാക്കാനുള്ള ശ്രമങ്ങളും കാറ്റലിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടാകും. ലോകത്താകെ 170ലധികം ഉപഭോക്താക്കളുള്ള മറ്റൊരു പ്രധാന കമ്പനി കൂടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഈ മേഖലയില്‍ വരാനിരിക്കുന്ന വലിയ നിക്ഷേപങ്ങളുടെ തുടക്കമായി നമുക്ക് ഈ ചുവടുവെയ്പ്പിനെ പ്രതീക്ഷിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here