അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം വർധിക്കണം: ഫൊക്കാന കൺവെൻഷനിൽ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി

അമേരിക്കൻ രാഷ്ട്രീയ രംഗത്ത് ഇന്ത്യക്കാരുടെ സാന്നിധ്യം വർധിക്കണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി. ഫൊക്കാന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. 1983 ൽ ഡോ. അനിരുദ്ധൻ തുടങ്ങി വെച്ച പ്രസ്ഥാനം ഫൊക്കാന ഇന്ന് ഏറെ വളർന്നിരിക്കുന്നു. അതിൻ്റെ സംഘാടകനാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലോകം മാറുന്നതനുസരിച്ച് മലയാളിയും മാറണം എന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ഇവിടെ ഒരു മലയാളി; വിമാനം പൊങ്ങിക്കഴിഞ്ഞാൽ ആള് മാറി’: മുകേഷ് എംഎൽഎ

ഫ്രാൻസിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ , നടൻ മുകേഷ് എന്നിവർ പ്രസംഗിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി സ്വാഗതം ആശംസിച്ചു.ഡോ.നീന ഈപ്പൻ എം സിയായിരുന്നു .വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസ് ഡയിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻ്ററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയായത്.

Also Read: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ‘ബൈ പറയാനൊരുങ്ങി ബൈഡൻ’? പകരം ആര്? കമല ഹാരിസ് വരുമെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News