ചേരിതിരിഞ്ഞ് അമേരിക്കന്‍ കോര്‍പ്പേറേറ്റ് ഭീമന്മാര്‍; ഇനി കനക്കും കമല – ട്രംപ് പോരാട്ടം..!

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് രാഷ്ട്രീയ ചേരികളിലായിരിക്കുകയാണ് യുഎസ് ജനത. ഇത് അമേരിക്കയില്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉണ്ടാകുന്ന പ്രതിഭാസമാണെങ്കിലും ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കോര്‍പ്പറേറ്റ് അമേരിക്ക തന്നെ രണ്ട് ചേരിയിലായിരിക്കുകയാണ്.

ALSO READ: ‘എന്റെ അഴകന്‍മാര്‍ക്ക് ജന്മദിനാശംസകള്‍’; ഉലകിനും ഇയിരിനും ആശംസകള്‍ നേര്‍ന്ന് നയന്‍താര

ടെക്ക് – ബാങ്ക് ഭീമന്മാര്‍, വമ്പന്‍ കോര്‍പ്പറേറ്റുകള്‍, എന്തിന് പ്രാദേശിക, ചെറുകിട കമ്പനികള്‍ പോലും രാഷ്ട്രീയത്തിന്റെ പേരില്‍ രണ്ട് തട്ടിലായിരിക്കുകയാണ്.

നവംബര്‍ അഞ്ചിനാണ്, യുഎസിലുടനീളമുള്ള ജനങ്ങള്‍ അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ എതിരാളിയായി ഡൊണാള്‍ട്രംപും നേര്‍ക്കുനേര്‍ വരികയാണ്.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ (ആള്‍ഫബെറ്റ്), ആമസോണ്‍, സണ്‍ മൈക്രോ സിസ്റ്റംസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ കമല ഹാരിസിന്റെ പ്രചരണത്തിനായി ലക്ഷകണക്കിന് ഡോളറുകളാണ് സംഭാവന ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ വാച്ച്‌ഡോഗായ ഓപ്പണ്‍ സീക്രട്ട്‌സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ട്രംപിന്റെ പ്രചാരണത്തിന് ലഭിച്ചതിലേറ തുകയാണ് ഹാരിന്റെ പ്രചാരണത്തിനായി ലഭിച്ചിരിക്കുന്നത്.

അതേസമയം ഇലോണ്‍ മസ്‌ക്ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ ട്രംപിനായി ശക്തമായി തന്നെ രംഗത്തുണ്ട്. അതേസമയം ഇവര്‍ എത്ര ലക്ഷമാണ് ട്രംപിനായി നല്‍കിയതെന്ന കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. ട്രംപിനെ അനുകൂലിച്ച് സക്കര്‍ബര്‍ഗ് പൊതുയിടങ്ങളില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ബൈഡന്‍ ഭരണകൂടം മെറ്റയോട് കണ്‍ഡന്റ് സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങല്‍ ചൂണ്ടിക്കട്ടി ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് സക്കര്‍ബര്‍ഗ് മുമ്പ് കത്തയച്ചിരുന്നു. വ്യക്തിപരമായി താന്‍ 45 മില്യണ്‍ ഡോളര്‍ ട്രംപിന്റെ പ്രചാരണത്തിനായി നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്ക് വെളിപ്പെടുത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ALSO READ: ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂര് നിന്നും അനുഗ്രഹ് എസ്

അമേരിക്കന്‍ വ്യവസായ സംരംഭകന്‍ പീറ്റര്‍ തെയിലാണ് ട്രംപിനെ പിന്തുണയ്ക്കുന്ന മറ്റൊരു വമ്പന്‍. ഇന്ത്യന്‍ അമേരിക്കന്‍ കോടീശ്വരനും സണ്‍ മൈക്രോ സിസ്റ്റംസ് സഹസ്ഥാപകനുമായ വിനോദ് ഖോസ്ല, വ്യവസായ സംരംഭകന്‍ റെയ്ഡ് ഹോപ്പ്മാന്‍ എന്നിവര്‍ കമലയ്‌ക്കൊപ്പമാണ്.

അതേസമയം ബാങ്കിംഗ് കോര്‍പ്പറേഷനുകളും ക്രൂഡ് ഓയില്‍ കമ്പനികളുമൊക്കെ ട്രംപിന്റെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി അദ്ദേഹത്തിനൊപ്പമാണ്. ട്രംപിനെതിരെയുള്ള കൊലപാതക ശ്രമത്തിനെ തുടര്‍ന്ന് അത് യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രതിഫലിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News