ഇസ്രയേലിലേക്ക്‌ പുറപ്പെടാനൊരുങ്ങി അമേരിക്കൻ നയതന്ത്രജ്ഞർ

അമേരിക്കൻ നയതന്ത്രജ്ഞർ വീണ്ടും ഇസ്രയേൽ സന്ദർശനത്തിന്‌ ഒരുങ്ങുന്നു. ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം മറ്റ്‌ രാജ്യങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനിടെയാണ് ഈ ഒരുക്കം. ഊർജ വിഭവ അസിസ്റ്റന്റ്‌ സ്റ്റേറ്റ്‌ സെക്രട്ടറി അമോസ് ഹോഷ്‌സ്റ്റീനും ശേഷം സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേലിൽ എത്തും. ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽവച്ച്‌ ഇസ്രയേൽ വധിച്ചതോടെ മധ്യപൗരസ്ത്യദേശമാകെ സംഘർഷമേഖലയാകുമെന്ന ഭീതിക്കിടെയാണ്‌ സന്ദർശനം. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ഇവർ ചർച്ച നടത്തും. ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കുന്നത്‌ യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ്‌.

ALSO READ: ‘അവർ സുരക്ഷിതർ’ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ നാവികസേന മോചിപ്പിച്ചു

ഗാസയ്‌ക്കെതിരെയുള്ള ഇസ്രയേൽ അധിനിവേശം പിന്നിട്ട് 90 ദിവസമായ വ്യാഴാഴ്‌ചയും രൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തി. ഒമ്പത് ഹിസ്ബുള്ള പ്രവർത്തകരാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. 14 പേരാണ് ഖാൻ യൂനിസിൽ വീടിനുനേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,438 ആയി. ഖാൻ യൂനിസിൽ റെഡ്‌ക്രസന്റ്‌ ആസ്ഥാനത്തും ഇസ്രയേൽ ബോംബിട്ടു. സലാഹ് അൽ-ദിൻ സ്ട്രീറ്റിലെ മാനുഷിക ഇടനാഴി ഇസ്രയേൽ അടച്ചുപൂട്ടി. പകരം തീരദേശ അൽ-റാഷിദ് സ്ട്രീറ്റിൽ ഇടനാഴി തുറന്നതായും സൈന്യം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News