അമേരിക്കൻ ഫുട്ബോൾ താരം ജോഷ് റെയ്‌നോൾഡ്‌സിന് വെടിയേറ്റു

JOSH

അമേരിക്കൻ ഫുട്ബോൾ താരം ജോഷ് റെയ്‌നോൾഡ്‌സിന് വെടിയേറ്റു. ഡെൻവറിലുള്ള സ്ട്രിപ്പ് ക്ലബ്ബിൽ നിന്ന് മടങ്ങവേയാണ് താരത്തിന് നേരെ ആക്രമണം ഉണ്ടായത്. ജോഷിന് അക്രമി രണ്ട് തവണ വെടിയുതിർത്തു. ആക്രമണത്തിൽ താരത്തിന്റെ തലയ്ക്കും ഇടത് തോളിനും പരിക്കുണ്ട്.

ക്ലബ്ബിൽ നിന്നും തിരികെ പോകവേ ജോഷിനെയും മറ്റ് രണ്ട് പേരെയും അക്രമി പിന്തുടർന്ന് പോയി വെടിവെക്കുകയായിരുന്നു എന്നാണ് വിവരം. ജോഷിന് പുറമെ  ഈ രണ്ട് പേർക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ഇന്ന് ചേരും

അതേസമയം വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബർ ചാൾസ്വർത്ത്, ലൂയിസ് മെൻഡോസ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വാഹനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News