കേരളത്തില്‍ ഒരു ക്ഷേമ വികസിത സമൂഹം കെട്ടിപ്പടുക്കാന്‍ അമേരിക്കന്‍ മലയാളികള്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്; കെ കെ രാഗേഷ്

അമേരിക്കന്‍ മലയാളി സമൂഹത്തിനും ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനും ആശംസകള്‍ നേര്‍ന്ന് മുന്‍ എം പി കെ കെ രാഗേഷ്. കേരളത്തില്‍ ഒരു ക്ഷേമ വികസിത സമൂഹം കെട്ടിപ്പടുക്കാനുള്ള ഇടപെടലുകള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കി വരുന്നതെന്ന് കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ലോകമെമ്പാടുമുള്ള കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. പ്രവാസി മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സമന്വയത്തിനുള്ള ജനാധിപത്യ സഭയാണിത്. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്കില്‍ നടക്കുകയാണ്.

അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി സമ്മേളനം ചര്‍ച്ച ചെയ്യും. നവ കേരളമെന്ന ആശയത്തില്‍ അമേരിക്കന്‍ മലയാളികളുടെ പങ്കാളിത്തം എങ്ങനെയാകണമെന്നുള്ള ആലോചനകളും ഈ സമ്മേളനത്തിലുണ്ടാകും.

ഇതിനുപുറമെ മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റത്തിന്റെ ഭാവിയെപ്പറ്റിയും ചര്‍ച്ചയുണ്ടാകും. കേരളത്തില്‍ ഒരു ക്ഷേമ വികസിത സമൂഹം കെട്ടിപ്പടുക്കാനുള്ള ഇടപെടലുകള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കി വരുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിനും ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനും ആശംസകള്‍.

Also Read: ആരോഗ്യരംഗത്ത് കൈകോർക്കാൻ ധാരണ, ഫൈസർ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News