എയര്‍ഹോസ്റ്റസിനെ കടിച്ചു; അമിതമായി മദ്യപിച്ച യാത്രക്കാരന് ഒന്നും ഓര്‍മയില്ല

അമിതമായി മദ്യപിച്ച വിമാനയാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം തിരിച്ചു പറന്നു. അതേസമയം തനിക്ക് സംഭവിച്ചതൊന്നും ഓര്‍മയില്ലെന്നാണ് യാത്രക്കാരന്റെ മൊഴി. ടോക്കിയോയില്‍ നിന്നും യുഎസിലേക്ക് പറന്ന ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സംഭവം. യാത്രക്കാരനെ വിമാനക്കമ്പനി പൊലീസിനു കൈമാറി.

ALSO READ:  പൊങ്കൽ ജെല്ലിക്കെട്ടിൽ തമിഴ്‌നാട്ടിൽ രണ്ട് മരണം; നൂറോളം പേർക്ക് പരിക്ക്

യുഎസ് പൗരനായ 55കാരനാണ് സംഭവത്തില്‍ പ്രതി. എയര്‍ഹോസ്റ്റസിന് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അമിതമായി മദ്യപിച്ച യാത്രക്കാരന്റെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തി അപ്രതീക്ഷിതമായിരുന്നു എന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞത്. ജപ്പാനിലെ ഹാനെദ വിമാനത്താവളത്തില്‍ നിന്നും 159 യാത്രക്കാരുമായാണ് വിമാനം യാത്ര ആരംഭിച്ചത്. എന്നാല്‍ ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നതോടെ വിമാനം തിരികെ പറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ലാന്റ് ചെയ്ത ശേഷം ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ALSO READ:  “ഒട്ടകപ്പുറത്തെ ആഘോഷം വീട്ടുകാരുടെ അറിവോടെയല്ല”; കണ്ണൂരിലെ വിവാദ വിവാഹാഘോഷത്തെക്കുറിച്ച് വരന്റെ പിതാവ്

എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്ക് നടന്നതൊന്നും ഓര്‍മയില്ലെന്നായിരുന്നു യാത്രക്കാരന്റെ മൊഴിയെന്ന് ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സിന്റെ മറ്റൊരു വിമാനം കഴിഞ്ഞ ശനിയാഴ്ച യാത്രയ്ക്കിടെ തിരികെ പറന്ന സംഭവവും വാര്‍ത്തയായിരുന്നു. കോക്പിറ്റിലെ വിന്‍ഡോയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News