ട്രംപ് മൂലം ഇന്ത്യക്കാര്‍ വലയും? യുഎസില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നയം മാറ്റും!

യുഎസില്‍ ജനിക്കുന്നവര്‍ക്ക് അമേരിക്കയില്‍ പൗരത്വം ലഭിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കാനൊരുങ്ങുകയാണ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം അധികാരം ഏറ്റാല്‍ ആദ്യം തന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്.

യുഎസിലെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു വാഗ്ദാനം ട്രംപ് തെരഞ്ഞെടുപ്പില്‍ നല്‍കിയത്. എന്നാല്‍ ഇത് പൗരത്വവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഈ നയമാറ്റം വലിയ പ്രതിഷേധങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍.

ALSO READ: ഇനിയൊരു തിരിച്ചുവരവില്ല ശശിയെ…! ഇപ്പോള്‍ വന്‍ നിലയിലാ!.. ഗോള്‍ഡ് ഡാ…

നിലവിലെ നിയമം മൂലം രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക്് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ യുഎസ് പൗരത്വം ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലുള്‍പ്പെടെ പൗരത്വം ജന്മാവകാശമായി നല്‍കുന്നതിന് എതിരെ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

അമേരിക്കന്‍ പൗരതത്വത്തിന് കര്‍ശനമായ മാനദണ്ഡം കൊണ്ടുവരിക, പൗരത്വ നയം വ്യാപകമായ ദുരുപയോഗം ചെയ്യുന്ന സ്ഥിതി അവസാനിപ്പിക്കുക തുടങ്ങിയവയാണ് ട്രംപും അനുയായികളും ചൂണ്ടിക്കാട്ടുന്നത്. 14ാം ഭരണഘടനാ ഭേദഗതി ഉറപ്പുനല്‍കുന്ന ഈ അവകാശത്തില്‍ കൈവച്ച് നയം തിരുത്താന്‍ ശ്രമിക്കുന്നത് എളുപ്പമല്ലെന്നാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News