സംഗീത പരിപാടിക്കിടെ മുഖത്തേക്ക് മദ്യം ഒഴിച്ചു; ആരാധകന്റെ നേരെ മൈക്ക് എറിഞ്ഞ് ഗായിക

സംഗീത പരിപാടിക്കിടെ തന്റെ മുഖത്തേക്ക് മദ്യം ഒഴിച്ച ആളെ കൈകാര്യം ചെയ്ത് അമേരിക്കന്‍ റാപ് ഗായിക കാര്‍ഡി ബിയ്ക്ക്. ഗായിക കയ്യിലുണ്ടായിരുന്ന മൈക്ക് മദ്യം ഒഴിച്ച ആള്‍ക്ക് നേരെ എറിയുകയായിരുന്നു. ശനിയാഴ്ച നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.

സ്റ്റേജില്‍ നിന്ന് തന്റെ ഹിറ്റ് ഗാനമായ ബോഡാക് യെല്ലോ ആലപിക്കുകയായിരുന്നു താരം. അതിനിടെ കാണികളുടെ അടുത്തേക്ക് താരം വന്നു. അതിനിടെയാണ് കൂട്ടത്തില്‍ ഒരാള്‍ കപ്പിലെ മദ്യം ഗായികയ്ക്ക് നേരെ ഒഴിച്ചത്.

Also Read: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടു വരുന്ന കാര്യം പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

അമ്പരന്നുപോയ ഗായിക ഗാനം നിര്‍ത്തിയശേഷം കയ്യിലുണ്ടായിരുന്ന മൈക്ക് എടുത്ത് അയാള്‍ക്ക് നേരെ എറിയുകയായിരുന്നു. കൂടാതെ അയാളെ ചീത്ത വിളിക്കുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി. ഇതിന്റെ വിഡിയോ ?ഗായക തന്നെ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News