അമേഠിയിൽ ദളിത് അധ്യാപകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു .ശനിയാഴ്ച പുലർച്ചെയാണ് സംഭവത്തിൽ പ്രതിയായ ചന്ദൻ വർമ വെടിയേറ്റത്.കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ വീണ്ടെടുക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.സംഭവ സമയത്ത്, ചന്ദൻ സബ് ഇൻസ്പെക്ടർ മദൻ കുമാർ സിങ്ങിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുക്കാൻ ശ്രമിച്ചു, അദ്ദേഹത്തിന് നേരെ വെടിയുതിർത്തു എന്നാണ് പൊലീസ് പറഞ്ഞത്.
ALSO READ: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ
വ്യാഴാഴ്ചയാണ് അമേത്തിയിലെ അഹോർവ ഭവാനി മേഖലയിൽ സർക്കാർ സ്‌കൂൾ അധ്യാപകനായ സുനിൽ കുമാർ (35), ഭാര്യ പൂനം (32), ദമ്പതികളുടെ രണ്ട് പെൺമക്കളായ ദൃഷ്ടി, സുനി എന്നിവർ വെടിയേറ്റ് മരിച്ചത്. ദളിത് കുടുംബത്തിനെതിരെയുള്ള ഇത്തരം ആക്രമണം കൂടുതൽ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.റായ്‌ബറേലിയിൽനിന്നുള്ള കുടുംബം അമേഠിയിലെ അഹോർവ ഭവാനിയിൽ വാടക വീട്ടിൽ കഴിയവെയാണ് ആക്രമിക്കപ്പെട്ടത്. അതേസമയം സുനിൽകുമാറിന്റെ കുടുംബത്തിനുനേരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here