തീരുമാനമാകാതെ അമേഠി; കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും തീരുമാനമാകാതെ അമേഠി. അമേഠിയും , റായ്ബറേലിയും പട്ടികയിൽ ഇല്ല. 46 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ ഉത്തർപ്രദേശിലെ 9 സീറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ ദിഗ് വിജയ് സിംഗ് സ്ഥാനാർഥി പട്ടികയിൽ ഉണ്ട്. ഡാനിഷ് അലി ഉത്തർപ്രദേശ് അംറോഹ സീറ്റിൽ മത്സരിക്കും.

Also Read: ‘നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് ഇനിയും വൈകിക്കൂടാ’; ജാഗ്രതാ നിർദേശവുമായി കേരളാ പൊലീസ്

വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ അജയ് റായി കോൺഗ്രസ് സ്ഥാനാർഥിയാകും. നിലവിൽ ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ ആണ് അജയ് റായി. കാർത്തി ചിദംബരം ശിവഗംഗ സീറ്റിൽ മത്സരിക്കും. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാല് ഘട്ടങ്ങളിലായി ഇതുവരെ 185 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Also Read: ‘കിഫ്‌ബി പദ്ധതികളെയും കേരളത്തിലെ ഇ ഡി നടപടികളെയും കുറിച്ച് പറയാമോ..?’; ഡോ. ടി എം തോമസ് ഐസക്കിന് മുന്നിൽ അടിപതറി ആൻ്റോ ആൻ്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News