ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപി ആദ്മി പാര്‍ട്ടി രാഷ്ട്രീയപ്പോര് രൂക്ഷം. ന്യൂഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിച്ചെന്നും വ്യാജ വോട്ടര്‍ ഐഡിക്കായി അപേക്ഷ നല്‍കി എന്നും ആം ആദ്മി എം പി സഞ്ജയ് സിംഗ്. വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്‍ പൊടിയിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ALSO READ: പിണങ്ങി പിരിഞ്ഞ് നേതാക്കള്‍; കെ സുധാകരന്‍ – വിഡി സതീശന്‍ തര്‍ക്കം രൂക്ഷം
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ദില്ലിയില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നെന്ന ആരോപണങ്ങളാണ് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും പരസ്പരം ഉയര്‍ത്തുന്നത്..ബിജെപി എംപിമാരും മുന്‍ എം പി മാരും വ്യാജ വോട്ടുകള്‍ ഉണ്ടാക്കുന്നുവെന്നു ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിംഗ് ആരോപിച്ചു..ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയെന്ന് സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി..ന്യൂഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ തന്റെ പേരില്‍ ഉള്‍പ്പെടെ വ്യാജ വോട്ടുകള്‍ ചേര്‍ക്കാന്‍ 35 ഓളം അപേക്ഷകള്‍ നല്‍കിയതായുള്ള രേഖകള്‍ സഞ്ജയ് സിംഗ് പുറത്തുവിട്ടു.
പങ്കജ് ചൗധരി, കമലേഷ് പസ്വാന്‍ തുടങ്ങിയ എംപിമാരും വ്യാജ വോട്ടര്‍പട്ടിക ഉണ്ടാക്കിയ വരുടെ പട്ടികയില്‍ ഉണ്ടെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണില്‍ പൊടിയിടുകയാണ് ബിജെപി എന്നും എം പി ചൂണ്ടിക്കട്ടി.. അതേസമയം വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആം ആദ്മി പാര്‍ട്ടിയുടെ പരാതിയില്‍ പരവേഷ് ശര്‍മക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.. വോട്ടര്‍ പട്ടിക വിവാദത്തില്‍ പ്രതിരോധത്തില്‍ ആയ ബിജെപി ആം ആദ്മി പാര്‍ട്ടിക്കെതിരെ വോട്ടര്‍പട്ടിക തട്ടിപ്പാരോപണവും ഉയര്‍ത്തി പരാതി നല്‍കി.. അതിനിടെ പരസ്പരം പോസ്റ്റര്‍ ഇറക്കിയുള്ള കടന്നാക്രമണവും ഇരുപാര്‍ട്ടികളും തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here