ഒരു പ്രചരണത്തിനും തകര്‍ക്കാനാവില്ല; ഖല്‍ബിലാണ് ടീച്ചര്‍; വൈറല്‍ ചിത്രം ഇതാണ്

K K SHAILAJA

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചരണം നടത്തുകയാണ് എതിരാളികള്‍. ആരോഗ്യമന്ത്രിയായിരിക്കെ നിപ്പ, കൊറോണ എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ നടപടികളിലൂടെയും ജനങ്ങള്‍ക്കൊപ്പം നിലകൊണ്ട് എപ്പോഴും പ്രവര്‍ത്തിക്കുകയും അന്താരാഷ്ട്ര തലത്തില്‍ വരെ അംഗീകരിക്കപ്പെടുകയും ചെയ്ത ശക്തയായ സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ കഴിയാത്ത എതിരാളികള്‍ ടീച്ചറിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്.

ALSO READ:  ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചാരണം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു

ALSO READ: ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ

രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമടക്കം ടീച്ചറിന് പിന്തുണ അറിയിച്ചു രംഗത്തെത്തി കഴിഞ്ഞു. ഇപ്പോള്‍ വ്യാജപ്രചരണങ്ങളെ തകര്‍ത്തെറിഞ്ഞ് ടീച്ചറിനോടുള്ള സ്‌നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വ്യാജപ്രചരണം കൊണ്ട തകര്‍ക്കാനാവില്ല, ഖല്‍ബിലാണ് ടീച്ചര്‍ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം വൈറലായിരിക്കുന്നത്. നിമിഷം നേരം കൊണ്ട് നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News