‘അര്‍ജുനെ കണ്ടെത്തണം, തിരച്ചില്‍ തുടരാന്‍ നിര്‍ദേശം നല്‍കണം’: സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ALSO READ:  അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരം; കർണാടക സർക്കാരിനെതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്

കര്‍ണാടകയിലെ ഷിരൂര്‍ ജില്ലയില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ ഈ കത്തയക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മൂലമാണ്. അര്‍ജുനെ കണ്ടെത്താനാകുന്നതുവരെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശം നല്‍കണമെന്ന് ആത്മാര്‍ത്ഥമായി സൂചിപ്പിക്കുകയാണ്. മതിയായ ഉപകരണങ്ങളും സജ്ജീകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News