ചെങ്കോലിന് പ്രതിഫലം ചോദിച്ച് അമിത് ഷാ; തമിഴ്നാട്ടിലെത്തിയത് സ്റ്റാലിന് മറുപടി നൽകാനെന്നും കേന്ദ്ര മന്ത്രി

പാർല​മെന്റിൽ ചെങ്കോൽ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി 25 ലേറെ എംപിമാരെ ബിജെപിക്കും സഖ്യകക്ഷികൾക്കും നൽകണമെന്ന് തമിഴ്നാട്ടിലെ ജനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സർക്കാരിൻ്റെ കാലത്ത് തമിഴ്‌നാടിന് കേന്ദ്രസർക്കാർ നൽകിയ സംഭാവനകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉത്തരം നൽകാനാണ് താൻ ഇവിടെ വന്നതെന്നും അമിത് ഷാ പറഞ്ഞു.

Also Read: ജിഎസ്ടി സൂപ്രണ്ടിനെ കുടുക്കിയത് സിനിമാ താരം സിബി തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം; കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് പിടികൂടുന്നത് ചരിത്രത്തിലാദ്യം

കഴിഞ്ഞ ഒൻപത് വർഷം മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ൽ 300ൽ അധികം സീറ്റുകൾ നേടി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ അനുഗ്രഹത്താൽ സംസ്ഥാനത്തെ 25ലധികം ലോക്സഭ സീറ്റുകളിൽ വിജയിച്ച് കൂടുതൽ മന്ത്രിമാരെ ലഭിക്കുമെന്നും അമിത്ഷാ പറഞ്ഞു.

Also Read: ചില മാധ്യമങ്ങളുടെയും ഓൺലൈൻ ചവറുകളുടെയും നെഞ്ചടപ്പിക്കുന്നതായിരുന്നു ലോകത്തിന്റെ നെറുകയിൽ നടന്ന സമ്മേളനത്തിന്റെ വിജയം; കുറിപ്പ് ശ്രദ്ധേയമാവുന്നു

ഡിഎംകെയും കോൺഗ്രസും 2ജി, 3ജി, 4ജി പാർട്ടികളാണ്. 2ജി സ്‌പെക്‌ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ മാത്രമല്ല ഇങ്ങനെ പറയാൻ കാരണം. അന്തരിച്ച ഡിഎംകെ നേതാവ് മുരസൊലി മാരന്റെ കുടുംബത്തിലെ രണ്ട് തലമുറകളും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ കുടുംബത്തിലെ മൂന്ന് തലമുറകളും നയിക്കുന്ന ഡിഎംകെയെയാണ് 2ജിയും 3ജിയും കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാന്ധി കുടുംബത്തിലെ നാല് തലമുറകളെയാണ് 4ജി ഉദ്ദേശിക്കുന്നത് എന്നും അമിത് ഷാ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News