‘ന്യൂനപക്ഷ സംവരണം അനുവദിക്കില്ല’: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പരാമര്‍ശവുമായി അമിത്ഷാ

AMIT SHAH

ന്യൂനപക്ഷ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒബിസി, എസ്‌സി, എസ്ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ പലമുവില്‍ ജനക്കൂട്ടത്തെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: ‘തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിക്കണം’; പവലിയനില്‍ വെക്കാന്‍ ബോളും ബാറ്റും സമ്മാനിച്ച് ബ്രെറ്റ് ലീ, കൂടിക്കാഴ്ച നിമിഷങ്ങള്‍ പങ്കുവെച്ച് സ്പീക്കര്‍

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ബിജെപി അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഒരു സംഘം ഉലമകള്‍ കോണ്‍ഗ്രസിന് മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നും അതിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ALSO READ: മേപ്പാടിയില്‍ ജില്ലാ ഭരണകൂടം നല്‍കിയ അരിയല്ല, ഒരു പഞ്ചായത്തില്‍ മാത്രം ഇങ്ങനെയൊരു പ്രശ്നം വന്നത് അന്വേഷിക്കും: മന്ത്രി കെ രാജന്‍

പിന്നോക്ക വിഭാഗങ്ങളുടെയും ദളിതരുടെയും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയും ബാധിക്കുമെന്നും ബിജെപി ഭരണത്തില്‍ മതാടിസ്ഥാനത്തിലുള്ള സംവരണം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും അമിത്ഷാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News