‘മാ, മാതി, മാനുഷിന് പകരം മുല്ല, മദ്റസ, മാഫിയ എന്നതിലേക്ക് മാറി’, വർഗീയത ആളിക്കത്തിക്കാൻ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി അമിത് ഷാ

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാ, മാതി, മാനുഷ് എന്ന മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയായതെന്ന് പറഞ്ഞ അമിത് ഷാ ഇപ്പോള്‍ മുദ്രാവാക്യം മുല്ല, മദ്റസ, മാഫിയ എന്നിങ്ങനെ മുസ്‌ലിം പ്രീണനത്തിന് വഴി മാറിയെന്ന് പറഞ്ഞു. മുസ്‌ലിംകൾക്കെതിരെ തുടർച്ചയായി നടത്തുന്ന വർഗീയ പരാമർശങ്ങളുടെ ബാക്കിയാണ് ആഭ്യന്തരമന്ത്രി പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ വെച്ച് പറഞ്ഞു.

ALSO READ: ‘തായ്‌വാൻ പാർലമെന്റിൽ കൂട്ടത്തല്ല്, കസേരയെടുത്ത് അടിയോടടി, തെറിവിളിയും ആക്രോശങ്ങളും’, നാടകീയ രംഗങ്ങൾ: വീഡിയോ കാണാം

നിരന്തരമായി ബിജെപി മന്ത്രിമാർ, പ്രധാനമന്ത്രിയടക്കം മുസ്ലിം വിരുദ്ധതയാണ് തെരഞ്ഞെടുപ്പ് വേളകളിൽ വിളമ്പിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശത്തിൽ ഡൽഹി പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ALSO READ: കനയ്യ കുമാറിനെതിരെ നടന്ന ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News