‘ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കില്ല…’: വെല്ലുവിളിച്ച് അമിത് ഷാ

Amit shah

മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗവുമായി അമിത് ഷാ. ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രകടന പത്രിക പുറത്തിറക്കി വെല്ലുവിളിച്ചത്. മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ വിദ്വേഷ പ്രസംഗം. മുംബൈയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അമിത് ഷായുടെ വെല്ലുവിളി പ്രസ്താവന.

Also Read; കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിനു നേരെ ആക്രമണം, ദില്ലിയിൽ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ പ്രതിഷേധിച്ചു

ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം, ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയായിരുന്നു അമിത് ഷാ മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

Also Read; വയനാട് കൊട്ടികലാശത്തിലേക്ക്; ആകാശത്ത് മാത്രം കണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലത്തേക്കെത്തിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ഫലമെന്ന് സത്യന്‍ മൊകേരി

മഹായുതി സർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ ഏക്‌നാഥ് ഷിന്ദേ നയിക്കുമെന്ന പ്രചാരണം ശക്തമായിരിക്കെയാണ് സാംഗ്ലിയിൽ നടന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി അമിത്ഷാ ദേവേന്ദ്ര ഫഡ്നവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയത്. അമിത് ഷായുടെ പ്രഖ്യാപനം മഹായുതി സഖ്യത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. വെറുപ്പും വിദ്വേഷവും പടർത്തി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങൾക്ക് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാരാഷ്ട്ര നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News