മണിപ്പൂർ കലാപം; കുക്കി നേതാക്കളുമായി കൂടികാഴ്ച നടത്തി അമിത് ഷാ

മണിപ്പൂരിൽ സംഘർഷങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കുക്കി നേതാക്കളുമായി കൂടികാഴ്ച നടത്തി. ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്.

Also Read: കേന്ദ്ര സര്‍വകലാശാലകളിലെ 41 ശതമാനം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

കലാപം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്ന് കേന്ദ്രം പറയുമ്പോഴും മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. കലാപത്തിൽ കൊല്ലപെട്ട കുക്കി വിഭാഗക്കാരുടെ ശവ സംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വീണ്ടും വൻ സംഘർഷമാണുണ്ടായത്. വിഷയത്തിൽ പരിഹാരം കണ്ടെത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് മണിപ്പൂർ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുക്കി നേതാക്കളെ ചർച്ചയ്ക്കായി കേന്ദ്രം വിളിച്ചത്.

രണ്ടു ദിവസമായി ദില്ലിയിൽ തുടരുന്ന സംഘം ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്കയുമായും കൂടികാഴ്ച നടത്തി. സ്വയംഭരണ പ്രദേശം എന്നത് ഉൾപ്പടെ അഞ്ച് ആവശ്യങ്ങൾ കുക്കി വിഭാഗം മുമ്പോട്ട് വെച്ചുവെന്നാണ് വിവരം. കുക്കികളുടെ ആവശ്യങ്ങൾ അംഗികരിക്കരുതെന്ന് മെയ്തേയ്കളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപെടണമെന്ന് ആവശ്യപെട്ട് നാഗാ സംഘടനകൾ വൻ റാലി നടത്തി. നാഗാ സംഘടനകളുടെ റാലിക്ക് കുകി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപെട്ട് ക്രൈസ്തവ സംഘടനകള്‍ ഭാരത് ബന്ദ് നടത്തി.

Also Read: ‘എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ 12ന് കോട്ടയത്ത് പ്രഖ്യാപിക്കും; തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ല’: മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News