മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ഇന്ന്

മണിപ്പൂർ വംശീയ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് യോഗം ചേരുക.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയെ കണ്ടേ മടങ്ങുവെന്ന നിലപാടില്‍ മണിപ്പുരില്‍നിന്നുള്ള 10 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ദില്ലിയിൽ തുടരുകയാണ്. സംസ്ഥാനത്തിന്‍റെ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തെങ്കിലും സംഘര്‍ഷമുണ്ടാകുന്ന പലയിടങ്ങളിലും കരസേനയ്‌ക്കെതിരെയും അസം റൈഫിള്‍സിനെതിരെയും ഒരു വിഭാഗം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്.

ALSO READ: മാലിന്യം ശേഖരിച്ച് കിട്ടുന്ന പണത്തിൽനിന്ന് ശുചിമുറി; ഇത് ഡി.വൈ.എഫ്.ഐ മാതൃക

അതേസമയം, അതേസമയം, ബിജെപിയെ ഒന്നിച്ചു നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് തീരുമാനമെടുത്തു. ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പതിനാറ് പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ജൂലൈ രണ്ടാംവാരം ഹിമാചലിലെ ഷിംലയില്‍വെച്ച് അടുത്ത യോഗം ചേരാനും തീരുമാനിച്ചു.

ALSO READ: കേസ് ഗൂഢാലോചനയെന്ന മൊഴിയിൽ ഉറച്ച് വിദ്യ; കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ബിഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, സമാജ്വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ആര്‍ജെഡി, ജെഡിയു, എന്‍സിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനല്‍ കോണ്‍ഫറന്‍സ്, മുസ്ലീം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു. നാല് മണിക്കൂറാണ് യോഗം നീണ്ടത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ യോഗത്തില്‍ തീരുമാനമായി.
തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും സീറ്റുകള്‍ സംബന്ധിച്ചും ജൂലൈയില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News