കുക്കികളും മെയ്ത്തി വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ പുതിയ സംഘർഷത്തിൽ 24 മണിക്കൂറിനുള്ളിൽ 10 പേർ കൊല്ലപെട്ടു.ശനിയാഴ്ചയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ചയും തുടർന്നു. വിവിധ സ്ഥലങ്ങളിൽ വെടിവെപ്പിലും, തുടർന്നുണ്ടായ അക്രമത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും സെക്രട്ടറി അജയ് കുമാർ ഭല്ലയും സംസ്ഥാനത്തിൻ്റെ സ്ഥിതിഗതികൾ വിലയിരുത്താൻ തിങ്കളാഴ്ച വൈകീട്ട് ഇംഫാലിലെത്തി ജൂൺ ഒന്നുവരെ സംസ്ഥാനത്ത് തുടരുന്ന അമിത്ഷാ സ്ഥിതിഗതികൾ വിലയിരുത്തും. പ്രശ്നപരിഹാരത്തിന് വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തും. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അമിത് ഷാ സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. സമാധാനം പാലിക്കണമെന്ന് മെയ്ത്തി, കുക്കി വിഭാഗങ്ങളോട് അമിത് ഷാ മുൻപ് അഭ്യർത്ഥിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനത്തിനു മുൻപ് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആയുധങ്ങൾ കണ്ടെടുക്കാനുമായി സൈന്യം നടപടിയാരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. തുടർന്ന് മണിപ്പൂർ സർക്കാർ കുക്കി വിഭാഗത്തിലെ പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു. നാല്പതോളം കുക്കി പ്രക്ഷോഭകാരികളെ വെടിവെച്ചു കൊന്നതായും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വീണ്ടും രൂക്ഷമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here