രാജ്യത്തെ ഉയരംകൂടിയ ശ്രീരാമപ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ, 108 അടി ഉയരം, ചെലവ് 500 കോടി

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ സ്ഥാപിക്കാന്‍ ആന്ധ്രാപ്രദേശിലെ കുർണൂലിൽ തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 108 അടി ഉയരമുള്ള പ്രതിമ പണിയാന്‍ 500 കോടിയാണ് ചെലവ്. കുർണൂലിലെ മന്ത്രാലയത്തിലാണ് ഈ പ്രതിമ സ്ഥാപിക്കുക. മന്ത്രാലയം ദാസ് സാഹിത്യ പ്രകല്പത്തിന് കീഴിലാണ് നിര്‍മാണം.

ALSO READ: അഞ്ജുവിനെ വിവാഹം ക‍ഴിക്കില്ലെന്ന് പാക് യുവാവ്, താമസം രണ്ട് മുറികളില്‍

ശ്രീരാമനോടുള്ള വികാരവും ഭക്തിയും കൊണ്ട് കുർണൂലിനെ ഈ പ്രതിമ ഉയർത്തിപ്പിടിക്കുമെന്ന് അമിത് ഷാ പറഞ്ഞു. തുംഗഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മന്ത്രാലയം വില്ലേജിൽ 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ALSO READ: മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News