ബീഹാറില്‍ സീതാ ക്ഷേത്രം; അമിത്ഷായുടെ വാഗ്ദാനം ബീഹാറില്‍

ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നരേന്ദ്രമോദിയും ബിജെപിയും. രാജസ്ഥാനില്‍ നിന്ന് തുടങ്ങിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ, പൗരത്വ നിയമഭേദഗതിയും പ്രചരണ വിഷയമാക്കുകയാണ് നരേന്ദ്രമോദി. സിഎഎ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ യുപിയിലെ പ്രസംഗം. യുപിയില്‍ അയോധ്യ രാമക്ഷേത്രം പോലെ സീതാ ക്ഷേത്രം നിര്‍മ്മിക്കും എന്നായിരുന്നു ബീഹാറില്‍ അമിത് ഷായുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് നാലാം ഘട്ടം കടന്നതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ മാത്രം പ്രചരണ ആയുധമാക്കുകയാണ് ബിജെപി.

ALSO READ: തീയറ്ററുകളിൽ ആളില്ല; തെലുഗ് സിനിമയ്ക്ക് ഇത് ‘കഷ്ടകാലം’

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി. ബിജെപി സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും കര്‍ഷകരുടെ വിലക്ക് തുടരുന്നതിനിടെയാണ് അമിത് ഷായുടെ റാലികള്‍ മുടങ്ങിയത്. ഗുരുഗ്രാമില്‍ വ്യാഴാഴ്ചയും റോഹ്തക്ക്, കര്‍ണാല്‍ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയും റാലി നടത്തുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് റദ്ദാക്കിയതായി തെരഞ്ഞെടുപ്പ് കോ- ഓര്‍ഡിനേറ്റര്‍ സുഭാഷ് ബറാല പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികളുടെ കാര്യവും അനിശ്ചിതത്വത്തിലായി. 18ന് സോനിപ്പത്തിലും അംബാലയിലും 23ന് മഹേന്ദ്രഗഢിലും മോദി പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News