കോണ്‍ഗ്രസ്സില്‍ 3 ഡി സര്‍ക്കാര്‍; എരിതീയില്‍ എണ്ണയൊഴിച്ച് അമിത് ഷാ

രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സച്ചിന്‍ പൈലറ്റിനെക്കാള്‍ കൂടുതല്‍ സംഭാവന പാര്‍ട്ടിക്കായി അശോക് ഗെലോട്ട് നല്‍കുന്നുണ്ടെന്ന് ബിജെപിയുടെ സങ്കല്‍പ് മഹാസമ്മേളനത്തിനായി ഭരത്പൂരില്‍ എത്തിയ അമിത് ഷാ പറഞ്ഞു.

ഗെലോട്ട് സംസ്ഥാന സര്‍ക്കാരിനെ അഴിമതിയുടെ ഹബ് ആക്കുകയും, രാജസ്ഥാനെ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും അധികാരത്തിന് വേണ്ടിയാണ് ഇപ്പോള്‍ പോരാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സച്ചിന്‍ പൈലറ്റിനെക്കാള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കോണ്‍ഗ്രസ് എപ്പോഴും മുന്‍ഗണന നല്‍കുമെന്നും, അതിന് വ്യക്തമായ കരണമുണ്ടെന്നും അമിത് ഷാ തുറന്നടിച്ചു. രാജസ്ഥാനില്‍ നടക്കുന്ന അഴിമതി പണം കൊണ്ടാണ് കോണ്‍ഗ്രസിന്റെ ഖജനാവ് നിറയ്ക്കുന്നത്. . സച്ചിന്‍ പൈലറ്റിന്റെ ഊഴം ഒരിക്കലും വരില്ലെന്നും അിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ ഉള്ളത് ഒരു 3-ഡി സര്‍ക്കാരാണ്. ‘ദാംഗേ’ (കലാപം), ‘ദുര്‍വ്യവര്‍’ (അപകടം), ‘ദലിത്’ അതിക്രമങ്ങള്‍ എന്നിവയാണ് 3 ഡി എന്നതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 2008 ലെ ജയ്പൂര്‍ സ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ഷാ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News