മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ, മഹാരാഷ്ട്രയില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. മുംബൈയില്‍ നടന്ന പൊതു ചടങ്ങില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണനേട്ടം എണ്ണിപ്പറഞ്ഞ അമിത് ഷാ, മഹാവികാസ് ആഘാഡി സഖ്യം അധികാരമോഹത്തില്‍ നിന്ന് രൂപം കൊണ്ടതാണെും പരിഹസിച്ചു. ജാര്‍ഖണ്ഡില്‍, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റവും ഏകീകൃത സിവില്‍കോഡും ബിജെപിയുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. മഹാരാഷ്ട്രയില്‍ ഹിന്ദുഐക്യ ആഹ്വാനം യോഗി ആദിത്യനാഥ് നടത്തിയെങ്കിലും മഹായുതി സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ എന്‍സിപി അജിത് പവാര്‍ പക്ഷം ബിജെപിയെ പരസ്യമായി തളളിയിരുന്നു.

ALSO READ: രണ്ട് സെന്റിമീറ്ററിന്റെ വില 8,000 രൂപ: കിട്ടിയതെല്ലാം വാരിവലിച്ച് ബാഗിലാക്കി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയതിന് എട്ടിന്റെ പണി

ജാര്‍ഖണ്ഡില്‍ 13ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം നാളെ സമാപിക്കും. 81 സീറ്റില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ആദ്യഘട്ടം പോളിങ് ബൂത്തിലേക്കെത്തുന്നത്. ചമ്പയ് സോറന്‍ ഉള്‍പ്പെടെ പ്രമുഖ സ്ഥാനാര്‍ത്ഥികളും ഇതില്‍ ജനവിധി തേടും. തീര്‍ത്തും വര്‍ഗീയ ധ്രുവീകരണം പ്രചരണ ആയുധമാക്കിയ ബിജെപിയുടെ കലാശക്കൊട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. അതേസമയം ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം. മുംബൈയില്‍ നടന്ന പൊതുയോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷെലാര്‍, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, അടക്കം ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News