മണിപ്പൂരിൽ കുക്കി മെയ്തേയ് വിഭാഗക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്രം

മണിപ്പൂരിൽ കുക്കി മെയ്തേയ് വിഭാഗക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേന്ദ്രം. കുക്കി – മെയ്തെയ് വിഭാഗക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയുടെ ഭാഗമാകും. വംശീയമായ വേര്‍തിരിവ് ഇല്ലാതാക്കണമെന്ന് മണിപ്പുര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും അമിത് ഷാ വിവിധ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Also Read: ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ

അതേസമയം, മണിപ്പൂരിൽ കലാപം ആരംഭിച്ച് ഒരു വർഷത്തോളം പിന്നിട്ട ശേഷമാണു അമിത് ഷായുടെയും കേന്ദ്രത്തിന്റെയും ഈ അനുനയ ചർച്ചകളെന്നും ആരോപണമുണ്ട്. ഇതുവരെ ഈ വിഷയത്തിൽ ഒരു ചർച്ചയോ വിശകലനമോ കേന്ദ്രസർക്കാർ നടത്തിയിരുന്നില്ല. മണിപ്പൂർ വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് പോലും മോദിയും അമിത് ഷായും ഒഴിഞ്ഞ് മാറുകയായിരുന്നു.

Also Read: ബാലസോർ ട്രെയിൻ ദുരന്തത്തിന് ഒരു വർഷം പിന്നിട്ടു; പാഠങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യൻ റെയിൽവേ, അപകടങ്ങൾ തുടർക്കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News