സ്വാതന്ത്ര്യം കിട്ടിയില്ലേ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല, പക്ഷെ ജീവിക്കുന്ന ഞങ്ങളെ തടയാനും കഴിയില്ല: അമിത് ഷാ

രാജ്യത്തിന് വേണ്ടി ജീവിക്കുന്ന തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം തികഞ്ഞെന്നും ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ലെന്നും ഗുജറാത്തിലെ അഹമ്മദാബാദിൽ ‘തിരംഗ യാത്ര’ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുന്നതിനിടയിൽ അമിത് ഷാ പറഞ്ഞു.

ALSO READ: പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു

‘സ്വാതന്ത്ര്യം നേടി കഴിഞ്ഞതിനാൽ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല. പക്ഷേ രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല. 2022 ആഗസ്റ്റ് 15ന് ത്രിവർണ പതാക ഉയർത്താത്ത ഒരു വീടും ഇല്ലായിരുന്നു. ഓരോ വീട്ടിലും ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ, രാജ്യം മുഴുവൻ തരംഗമാകും’, അമിത് ഷാ പറഞ്ഞു.

ALSO READ: നായയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തത് മൂന്ന് ടിക്കറ്റുകള്‍

അതേസമയം, ‘ആസാദി കാ അമൃത് മഹോത്സവ’ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകമാനം ദേശസ്‌നേഹം വളർത്താൻ ശ്രമിച്ച വ്യക്തിയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News