രാജ്യത്ത് ന്യൂനപക്ഷ സംവരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് ബിജെപി; ന്യൂനപക്ഷ വിരുദ്ധത പ്രസംഗിച്ച് അമിത് ഷാ

AMIT SHAH

രാജ്യത്ത് ന്യൂനപക്ഷ സംവരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് ബിജെപി. മുസ്ലിംകൾക്ക് സംവരണം നൽകാൻ സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് പറഞ്ഞു. ജാർഖണ്ഡിലെ ബിജെപി പ്രചാരണ റാലിയിലാണ് അമിത്ഷയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയത്.

രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം ബിജെപി അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പിന്നോക്ക ദളിത് വിഭാഗക്കാരുടെ സംവരണം മുസ്ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസിൻറെ ശ്രമമെന്നും അമിത് ഷാ ആരോപിച്ചു. 10% മുസ്ലീങ്ങൾക്ക് സംവരണം നൽകിയാൽ ദളിത് ആദിവാസി പിന്നോക്കക്കാരുടെ സംവരണം കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; മകനെ ബൈക്കിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിച്ച അച്ഛന് ലൈസൻസില്ല, പരിശോധിച്ചപ്പോൾ വാഹനത്തിന് ഇൻഷൂറൻസും പുറകിലിരുന്ന മകന് ഹെൽമറ്റുമില്ല- പിഴയോടു പിഴ

ഭരണഘടനയിൽ മതാടിസ്ഥാനത്തിലുള്ള സംവരണം നൽകാൻ വ്യവസ്ഥയില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായിരുന്നു .ഒബിസി വിഭാഗങ്ങളെ കോൺഗ്രസ് തമ്മിലടിപ്പിക്കാൻ ശ്രമം നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News