അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോ‍ര്‍.  അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് നടപടി.

രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സ‍‍ർക്കാരാണെന്ന് അമിത് ഷാ ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്, വിജ്ഞാപനമിറങ്ങി; മണ്ഡലത്തിലെ സുപ്രധാന വിവരങ്ങൾ

മോദി സ‍ർക്കാർ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.  പിന്നാലെയാണ് അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

ALSO READ: രാജ്യസഭയില്‍ വന്‍ പ്രതിഷേധം: തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍, കോടതി ഇടപെടണമെന്ന് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News