ജാർഖണ്ഡിൽ വർഗീയ പരാമർശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജംഷഡ്പൂരിൽ ‘ഹിന്ദു ജാർഖണ്ഡ് ചോഡോ’ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നായിരുന്നു അമിത്ഷായുടെ വർഗീയ പ്രസംഗം. ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനിടെ മഹാരാഷ്ട്രയിൽ വിമതരെ പിൻവലിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരു സഖ്യങ്ങളും.
റാഞ്ചിയിൽ നടന്ന പൊതുവേദിയിൽ പ്രകടനപത്രിക പുറത്തിറക്കി കൊണ്ടായിരുന്നു അമിത് ഷായുടെ വർഗീയ പ്രസംഗം. ജാർഖണ്ഡിലേക്ക് എത്തുന്ന നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നു. ഹിന്ദു വിഭാഗം സംസ്ഥാനത്താകമാനം ആക്രമിക്കപ്പെടുന്നു. ജംഷഡ്പൂരിൽ ‘ഹിന്ദു ജാർഖണ്ഡ് ചോഡോ’ മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും ലോഹർദാഗയിൽ കൻവാരി തീർത്ഥാടകർ ആക്രമിക്കപ്പെട്ടു എന്നും അമിത്ഷാ പ്രസംഗിച്ചു. രാമനവമിയിൽ കീർത്തനങ്ങളും ഭജനകളും നിരോധിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായി. സാഹിബ്ഗഞ്ചിൽ ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നതടക്കം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസംഗമായിരുന്നു അമിത് ഷാ നടത്തിയത്.
ALSO READ; സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ; ജാർഖണ്ഡിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി
ജാർഖണ്ഡിൽ ആദിവാസികളെ ഒഴിവാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ, 500 രൂപയ്ക്ക് ഗ്യാസ് എന്നിങ്ങനെ 150 വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടനപത്രിയിൽ ഉള്ളത്. അതേ സമയം, മഹാരാഷ്ട്രയിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വിമതരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുമുന്നണികളും. അടുത്തയാഴ്ച മുതൽ നരേന്ദ്രമോദിയും അമിത് ഷായും യോഗി ആദിത്യനാഥും മഹാരാഷ്ട്രയിൽ പ്രചരണത്തിന് എത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here