ഡോ. ബി ആർ അംബേദ്കറെ അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായി: മന്ത്രി ഒ ആർ കേളു

O R KELU

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ഇരട്ടമുഖം വ്യക്തമായെന്ന് പട്ടിക ജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പ്രസ്താവനയിലൂടെ പറഞ്ഞു.

എല്ലാവർക്കും തുല്യനീതി ഭരണഘടനയിൽ ഉറപ്പാക്കിയ കാലം മുതലേ ഭരണഘടനയോടുംഅംബേദ്കറോടും സംഘപരിവാർ പുലർത്തി വരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് ഇപ്പോൾ അമിത് ഷായിലൂടെ പുറത്തു വന്നത്.

Also Read: ‘അംബേദ്കർ എന്ന വ്യക്തിത്വത്തെ ഇതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും അവഹേളിച്ചിട്ടില്ല’; അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മതനിരപേക്ഷ ശക്തികൾക്കും ഡോ. അംബേദ്കർ എക്കാലവും ആവേശമാണ്. മതവാദത്തെയും മനുവാദത്തെയും ചെറുത്ത് ഭരണഘടനാ ധാർമ്മികതയാണ് രാജ്യത്ത് വാഴേണ്ടത് എന്നതായിരുന്നു അംബേദ്കറിൻ്റെ നിലപാട്. അതുകൊണ്ടാണ് സമത്വവും സ്വാതന്ത്ര്യവും സാമൂഹൃനീതിയും മതേതരത്വവുംഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥ രാജ്യത്ത് പുലർന്നത് എന്നും ഒ ആർ കേളു വ്യക്തമാക്കി.

സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള ഓരോ പൗരൻ്റെയും അവകാശത്തെ ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ വേർതിരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിനുള്ള ഒത്താശകളാണ് ഇത്തരം അവഹേളനങ്ങളും അധിക്ഷേപങ്ങളും. ഭരണഘടനയുടെ 75-ാം വാർഷികം പ്രമാണിച്ച് നടന്ന പ്രത്യേക ചർച്ചയിലാണ് ഭരണഘടനാ ശിൽപിയെ തന്നെ അവഹേളിച്ചത്. സംഘപരിവാർ ശക്തികൾ ഏറെ കൊട്ടിഘോഷിക്കുന്ന ദളിത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യവും അംബേദ്കറോടുള്ള ആദരവും വ്യാജമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് രാജ്യത്തിൻ്റ ഭരണഘടനാ മൂല്യങ്ങൾസംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മതനിരപേക്ഷജനാധിപത്യ ശക്തികൾ ഒന്നിച്ചണിനിരക്കണമെന്നും ഓ ആർ കേളു അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News