അംബേദ്കറെ അപമാനിക്കുന്നത് ഇന്ത്യയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് എഎ റഹിം എംപി

aa-rahim-mp-protest-india

ഡോ. ബി ആര്‍ അംബേദ്കറെ അപമാനിക്കുക എന്നാല്‍ ഇന്ത്യയെയും ഭരണഘടനയെയും അപമാനിക്കലാണെന്ന് എ എ റഹിം എം പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധം ഉയര്‍ത്തുക തന്നെ ചെയ്യും. മാപ്പ് പറയുകയല്ല രാജിവച്ച് ഒഴിയുകയാണ് അമിത് ഷാ ചെയ്യേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘അംബേദ്കർ എന്ന വ്യക്തിത്വത്തെ ഇതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും അവഹേളിച്ചിട്ടില്ല’; അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഭരണഘടനയോട് അല്പമെങ്കിലും കൂറ് ഉണ്ടെങ്കില്‍ അമിത് ഷായെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. അംബേദ്കറെ അപമാനിച്ച അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റ് വളപ്പില്‍ ഉയര്‍ത്തിയത്. എന്നാല്‍, പ്രതിഷേധിക്കുന്നവരെ കായികമായി ആക്രമിക്കുകയാണ് ഭരണപക്ഷ എം പിമാര്‍ ചെയ്തത്. ഭരണപക്ഷ ഭീഷണിയെ അതിജീവിച്ച് ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ എം പി മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ചെയ്യാം:


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News