അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ ലോക്സഭ രണ്ട് മണിവരെ പിരിഞ്ഞു. അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത്. കോണ്‍ഗ്രസിന് ഫാഷനായി മാറി. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാമായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. രാജ്യസഭയില്‍ ഭരണഘടനാ ചര്‍ച്ചയിലാണ് പരാമര്‍ശം.
അമിത് ഷായുടെ അംബേദ്കറിന് എതിരായ പരാമര്‍ശത്തില്‍ കെ രാധാകൃഷ്ണന്‍ എംപിയും പ്രതികരിച്ചു. ഒളിഞ്ഞും തെളിഞ്ഞും അംബേദ്കറെ നിഷേധിക്കുന്ന നിലപാട് ബിജെപി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്ക് എതിരായാണ് അംബേദ്കര്‍ പൊരുതിയത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. അംബേദ്കര്‍ ചിന്തകളെ ഇല്ലാതാക്കുക എന്നതാണ് നയം. ഇതിനെതിരെ കടുത്ത പ്രതിഷേധം പാര്‍ലമെന്റില്‍ ഉയര്‍ന്നു. അംബേദ്കറിനെ അവഹേളിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്
കേന്ദ്ര ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും അമിത്ഷാ അംബേദ്ക്കറേ അപമാനിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അമിത് ഷാ രാജ്യത്തോട് മാപ്പ് പറയണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here