അമിത് ഷായുടെ അംബേദ്കറിനെതിരായ പരാമർശം രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

Amit Sha

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കറിനെതിരായ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. അമിത് ഷായെ കേന്ദ്ര മന്ത്രി പദത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും നാളെയും കോൺഗ്രസ് എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും വാർത്താ സമ്മേളനങ്ങൾ നടത്തും.

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതിക്ക് കൂട്ട നിവേദനം നൽകും. സംസ്ഥാനങ്ങളിൽ ജില്ലാ കളക്ടർമാർ മുഖേന നിവേദനം കൈമാറാനാണ് തീരുമാനം. ഡിസംബർ 24ന് ബാബാസാഹിബ് അംബേദ്കർ സമ്മാൻ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും വരുന്ന ആഴ്ച ഡോക്ടർ അംബേദ്കർ സമ്മാൻ സപ്താഹ് ആയി ആചരിക്കും എന്നും കോൺഗ്രസ് വ്യക്തമാക്കി. 24ന് കോൺഗ്രസ് പ്രവർത്തകർ അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.

Also Read: ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല

അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു. പാർലമെന്റിൽ നടന്ന ഭരണ പ്രതിപക്ഷ എംപിമാരുടെ ഏറ്റുമുട്ടലിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News