ജനപിന്തുണ കുറഞ്ഞതോടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന അഞ്ചു പേരുകളില്‍ ഒന്ന് ഇന്ത്യന്‍ വംശജയായ അനിത ആനന്ദിന്റെയാണ്. 57കാരിയായ അനിത മുമ്പ് പ്രതിരോധമന്ത്രിയും ഇപ്പോള്‍ ഗതാഗതം ആഭ്യന്തരവ്യാപാരം വകുപ്പുകളുടെ മന്ത്രിയാണ്.
കനേഡിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദുവനിതയാണ് തമിഴ്‌നാട് സ്വദേശിയായ അനിതയെന്ന പ്രത്യേകതയുമുണ്ട്. നോവ സ്‌കോഷിയയിലെ കെന്റ്വില്ലെയില്‍ ജനിച്ച അനിതയുടെ അമ്മ സരോജ് ഡി.റാമും പിതാവ് എസ്.വി. ആനന്ദും ഡോക്ടര്‍മാരാണ്.
2019ലാണ് അനിത രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ ശക്തരായ നേതാക്കളിലൊരാളായ ഇവര്‍ 2021ലാണ് കാനഡയില്‍ പ്രതിരോധമന്ത്രിയായത്. ഇതിനിടയില്‍ വന്ന റഷ്യ ഉക്രൈയ്ന്‍ യുദ്ധത്തില്‍ ഉക്രൈയ്‌ന് പിന്തുണ ഉറപ്പാക്കാനും അനിതയ്ക്ക് കഴിഞ്ഞിരുന്നു.
ക്വീന്‍സ് സര്‍വകലാശാലയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎ, ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം, ദല്‍ഹൗസി സര്‍വകലാശാലയില്‍ നിന്നു നിയമബിരുദം, ടൊറന്റോ സര്‍വകലാശാലയില്‍ നിന്നു നിയമത്തില്‍ മാസ്റ്റേഴ്‌സ് എന്നിവ നേടിയ വ്യക്തിയാണ് അനിത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here