ആറടി രണ്ടിഞ്ച് പൊക്കവും ഘനഗംഭീരമായ ശബ്ദവുമായി ഇന്ത്യന്‍ സിനിമയുടെ അടയാളപ്പെടുത്തിയ പ്രതിഭ. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇന്ന് 81-ാം പിറന്നാള്‍. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം, ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു അമിതാഭ്.
Also Read : ഹരിത ഊര്‍ജ്ജ ഇടനാഴി; പുതിയ പദ്ധതിയുമായി വൈദ്യുതി വകുപ്പ്
യുവാക്കളും തൊഴിലാളികളും സാധാരണക്കാരും അടങ്ങുന്ന വലിയൊരു വിഭാഗം ജനത തങ്ങള്‍ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി. തുടര്‍ന്നുവന്ന മറ്റൊരു കാല്‍നൂറ്റാണ്ടുകാലം അമിതാബചന്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്‍ മാത്രമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമായി.
സിനിമ സ്വപ്നം കണ്ടിരുന്ന അമിതാബ് എന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയില്‍ അവസരം കിട്ടാന്‍ പ്രതികൂലഘടകങ്ങളായിരുന്നു. പിന്നീട് അതേ ശബ്ദവും ഉയരവും താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ബച്ചന് നിര്‍ണായക ഘടകങ്ങളായി. 1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം എന്ന ചിത്രത്തിന് ശബ്ദം നല്‍കി തുടങ്ങിയ ജൈത്രയാത്ര 48 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി തുടരുകയാണ്.
Also Read : ഏകദിന ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം
1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറിയ ബച്ചന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. അര നൂറ്റാണ്ടിനിപ്പുറവും ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിയെ കണ്ടും ആസ്വദിച്ചും മടുത്തിട്ടില്ല സിനിമാസ്വാദകര്‍ക്ക്. കരിയറിന്റെ തകര്‍ച്ചയിലും സിനിമയെ സ്‌നേഹിച്ച, ഇന്ത്യന്‍ സിനിമയോളം ഉയരമുള്ള അമിതാഭ് ശ്രീവാസ്തവ ഇന്‍ക്വിലാബ് എന്ന അമിതാഭ് ബച്ചന്‍ യാത്ര തുടരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here