മകൾക്കായി ആഡംബര ബംഗ്ലാവ് സമ്മാനിച്ച് അമിതാഭ് ബച്ചന്‍, വില കോടികളോ? തെരഞ്ഞ് സോഷ്യൽ മീഡിയ

ബോളിവുഡിലെ സൂപ്പർ താരമാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ താരം മകൾക്ക് വിലമതിക്കുന്ന സമ്മാനം നൽകിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈയിലെ സബര്‍ബന്‍ ജുഹുവിലുള്ള ബംഗ്ലാവാണ് അദ്ദേഹം മകള്‍ ശ്വേത നന്ദയ്ക്ക് സമ്മാനിച്ചത്. പ്രതീക്ഷ എന്നാണ് ഇതിന്റെ പേര്. 50.63 കോടിയോളമാണ് ബംഗ്ലാവിന്റെ വില.

ALSO READ: പ്രതികളുമായി അടുപ്പമുണ്ട്, വ്യാജരേഖ നിർമിച്ചിട്ടില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു

പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന സപ്കി ഡോട്ട് കോം ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. നവംബർ 9 നായിരുന്നു മകളുടെ പേരിലേക്ക് ബംഗ്ലാവ് മാറ്റിയത്. ബിഗ് ബി നഗരത്തിൽ സ്വന്തമാക്കുന്ന ആദ്യത്തെ പ്രോപ്പര്‍ട്ടിയാണ് പ്രതീക്ഷ എന്ന ഈ ബംഗ്ലാവ്.

ALSO READ: സി.ഡബ്ള്യു.എം.എസിനെ കണ്ട് റോബിൻ ബസിനും ഫാൻസിനും പഠിക്കാനുള്ളത്..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News