ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര; അമിതാഭ് ബച്ചനെതിരെ കേസെടുത്ത് മുംബൈ പൊലീസ്  

മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ വിവരം ചിത്രം സഹിതം കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത്. ആരെന്ന് പോലും അറിയാത്ത ആരാധകൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു ബച്ചന്റെ പോസ്റ്റ്.

ഇപ്പോഴിതാ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര ചെയ്തതിന് അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കയാണ്.  മുംബൈയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം  ട്രാഫിക് പോലീസിന്റെ കെടുകാര്യസ്ഥതയാണെന്ന പരാതികൾ നിലനിൽക്കുമ്പോഴാണ് പോലീസിന്റെ നടപടി അപഹാസ്യമാകുന്നത്.

മുംബൈയിൽ നടന്നു കൊണ്ടിരിക്കുന്ന റോഡ് വികസന പദ്ധതികളും ട്രാഫിക് സിഗ്നൽ പ്രശ്നങ്ങളും  ഗതാഗതക്കുരുക്ക് വർധിക്കാൻ മറ്റൊരു കാരണമായി. ഇതൊന്നും പരിഗണിക്കാതെ എൺപത് വയസ്സായ താരത്തിന്റെ നിസ്സഹായാവസ്ഥയെയാണ് പോലീസ് നടപടി ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News