‘ഷൂട്ടിങ് ലൊക്കേഷനിൽ രജനീകാന്ത് ഉറങ്ങിയത് തറയിൽ’; അനുഭവം പങ്കുവച്ച് അമിതാഭ്‌ ബച്ചൻ

അമിതാബ് ബച്ചൻ രജനികാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ഹം’ ന്റെ സെറ്റിൽ നടന്ന അനുഭവമാണ് ഇപ്പോൾ ബിഗ് ബി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്‌ ഇടവേളകളിൽ രജനികാന്ത് വിശ്രമിച്ചതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Also read:മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ്ജിന്റെ ഓർമ്മക്ക് ഒരാണ്ട്

1991-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹം. ഹമ്മിൻ്റെ ഇടവേളകളിൽ ഞാൻ എന്‍റെ എസി വാഹനത്തിൽ വിശ്രമിക്കാറുണ്ടായിരുന്നു, എന്നാൽ മിക്കപ്പോഴും രജനീകാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങാറുണ്ടായിരുന്നത്. അദ്ദേഹം വളരെ ലളിതമായി പെരുമാറുന്നത് കണ്ട് ഞാനും വാഹനത്തിൽ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു,” എന്നായിരുന്നു അമിതാഭ് ബച്ചന്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞത്.

Also read:തൊട്ടാല്‍ പൊള്ളും പൊന്ന്; സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു, ഇന്നും വര്‍ധനവ്

ചെന്നൈയിൽ വെച്ചുനടന്ന ‘വേട്ടയാൻ’ ന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ബിഗ് ബി അനുഭവം പങ്കുവച്ചത്. 33 വർഷത്തിന് ശേഷം അമിതാഭ്ബച്ചനും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് ‘വേട്ടയാൻ’. ഇരുവരുടെയും നാലാമത്തേതും അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം കൂടിയുമാണ് വേട്ടയാൻ. ഹം കൂടാതെ, അന്ധ കാനൂൻ, ഗെരാഫ്താർ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News