അപ്പാര്‍ട്ട്‌മെന്റ് വിറ്റ് ബിഗ് ബി; ഇടപാട് ലാഭമോ നഷ്ടമോ എന്നറിയാം

amitabh-bachchan

അമിതാഭ് ബച്ചന്‍ മുംബൈയിലെ ഓഷിവാരയിലുള്ള ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് വിറ്റു. പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ രേഖകളിലൂടെയാണ് ഈ ഇടപാട് സ്ഥിരീകരിച്ചത്. ഓഷിവാരയിലെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ 1.55 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ദി അറ്റ്‌ലാന്റിസിലാണ് ഈ അപ്പാർട്ട്മെൻ്റ് സ്ഥിതി ചെയ്യുന്നത്. 4, 5, 6 BHK അപ്പാര്‍ട്ടുമെന്റുകളാണ് ഇവിടെ ലഭിക്കുക.

2021 ഏപ്രിലില്‍ 31 കോടി രൂപയ്ക്കാണ് ബച്ചന്‍ ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. 83 കോടി രൂപയ്ക്കാണ് ബച്ചൻ ഇത് വിറ്റത്. ഇടപാട് ഈ മാസമാണ് രജിസ്റ്റര്‍ ചെയ്തത്. 168 ശതമാനം ലാഭം നേടിയെന്നാണ് റിപ്പോർട്ട്. 2021 നവംബറില്‍ നടി കൃതി സനോണിന് ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയിരുന്നു. 10 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കും 60 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിനുമായിരുന്നു വാടക.

Read Also: പൊലീസ് എന്തോ മറയ്ക്കുന്നു; സിസിടിവിയിലെ പ്രതിയുമായി സാമ്യമില്ല, സെയ്ഫ് വിഷയത്തിൽ സംശയം മാറാതെ സോഷ്യൽ മീഡിയ

ഈ പ്രീമിയം പ്രോപ്പര്‍ട്ടി 5,704 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വ്യാപിച്ചുകിടക്കുന്നത്. കാര്‍പെറ്റ് ഏരിയ 5,185.62 ചതുരശ്ര അടിയുണ്ടാകും. 2024ല്‍ ബച്ചന്‍ കുടുംബം റിയല്‍ എസ്റ്റേറ്റില്‍ 100 കോടിയിലധികം രൂപ നിക്ഷേപിച്ചിരുന്നു പ്രധാനമായും ഓഷിവാര, മഗത്താനെ (ബോറിവാലി ഈസ്റ്റ്) എന്നിവിടങ്ങളിലെ റെസിഡന്‍ഷ്യല്‍ കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News