2024ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് സമ്മാനിച്ച് ബിഗ് ബി

തെലുങ്ക് സിനിമാ വ്യവസായത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. 2024 ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൈമാറി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന താരം. അക്കിനേനി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും നല്‍കി വരുന്ന പുരസ്‌കാരമാണ് അമിതാഭ് ബച്ചന്‍ ചിരഞ്ജീവിക്ക് കൈമാറിയത്.

സിനിമയ്ക്ക് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്ത് കലാകാരന്മാരെ ആദരിക്കുന്ന പുരസ്‌കാരത്തിനാണ് ചിരഞ്ജീവി അര്‍ഹനായത്. ലതാ മങ്കേഷ്‌കര്‍, ദേവ് ആനന്ദ്, അമിതാഭ് ബച്ചന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമാ ഇതിഹാസങ്ങളെ അക്കിനേനി നാഗേശ്വര റാവു (എഎന്‍ആര്‍) ദേശീയ അവാര്‍ഡ് നല്‍കി മുമ്പ് ആദരിച്ചിട്ടുണ്ട്.

ALSO READ: സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന നിലയില്‍ പ്രസംഗിച്ചു, കെ സുധാകരന്‍ സംഘര്‍ഷത്തിന് ആഹ്വാനം നല്‍കി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍ഡിഎഫ്

ആശംസാ പ്രസംഗത്തില്‍ തെലുങ്ക് സിനിമാ വ്യവസായത്തെ ബച്ചന്‍ വാനോളം പുകഴ്ത്തി.

കവിയായ പിതാവ് രചിച്ച കവിതയുടെ രണ്ടു വരികളും ബച്ചന്‍ വേദിയില്‍ പങ്ക് വച്ചു. അന്തരിച്ച തെലുങ്ക് നടനും നിര്‍മാതാവുമായ അക്കിനേനി നാഗേശ്വര റാവുവിന്റെ മകന്‍ നാഗാര്‍ജുനക്ക് സമര്‍പ്പിച്ചു കൊണ്ടായിരുന്നു ബച്ചന്‍ വരികള്‍ ഉരുവിട്ടത്.

‘മേരേ ബേതേ ഹോനേ സേ മേരേ ഉത്തരാധികാരി നഹി ഹോംഗേ, ജോ മേരേ ഉത്തരാധികാരി ഹോംഗേ വോ മേരേ ബേതേ ഹോംഗേ’ ( നീ എന്റെ മകനായതുകൊണ്ട് എന്റെ അവകാശിയാകാന്‍ കഴിയില്ല, എന്നാല്‍ എന്റെ അവകാശികള്‍ എന്റെ യഥാര്‍ത്ഥ മക്കളായിരിക്കും ).

ALSO READ: മഞ്ജുവാര്യരുടെ സൈബർ ആക്രമണ പരാതി, സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി

ചിരഞ്ജീവിയുടെ ആതിഥ്യമര്യാദയെയും ബച്ചന്‍ പ്രശംസിച്ചു. അതെ സമയം ഹോട്ടലിലെ മുഴുവന്‍ അതിഥികള്‍ക്കും കഴിക്കാവുന്ന വിഭവസമൃദ്ധമായ ഉച്ച ഭക്ഷണമാണ് തനിക്കായി ചിരഞ്ജീവി കൊടുത്തയച്ചതെന്നും ബച്ചന്‍ ട്രോളി.

പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പടാനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയിലാണ് അമിതാഭ് ബച്ചന്‍ അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News